About Us

WELCOME TO St. James Church

Glorify. Grow. Go.

മലയോര മേഖലയുടെ മധ്യസ്ഥനായ പാദുവായിലെ വിശുദ്ധ അന്തോണിസിൻ്റ തീർത്ഥാടന കേന്ദ്രമായ സെൻ്റ് ജെയിംസ് ഫെറോന ദേവാലയം,സുൽത്താൻപേട്ട് രൂപതയുടെ നാലാമത്തെ ഫൊറോന ചർച്ചാണ്. വടക്കാഞ്ചേരി, നെല്ലിയാമ്പതി, നെന്മാറ, ഷൊർണൂർ, ഒറ്റപ്പാലം, മുക്കാലി, നെല്ലിപ്പതി എന്നി ഇടങ്ങളിലെ ദേവാലയങ്ങൾ ഈ ഫെറോനക്ക് കീഴിൽ വരുന്നു. ഈ ദേവാലയത്തിന് 3 സബ് സ്റ്റേഷൻ ഉണ്ട്
1. മൗണ്ട് കാർമൽ ചർച്ച് ഇരുമ്പകച്ചോല
2. സെൻറ് ജോസഫ് ചർച്ച് തെങ്കര
3. അമലാബിക ദേവാലയം മണ്ണംമ്പറ്റ

IntroImgAbtSmall

ഇടവക മധ്യസ്ഥനാൻ : വിശുദ്ധ യാക്കോബ് ശ്ലീഹാ

ഈ ദേവാലയം വിശുദ്ധ യാക്കോബ് ശ്ലീഹായുടെ മധ്യസ്ഥതയിലുള്ളതാണ്. പലവിധ മാരാരോഗങ്ങൾ, പൈശാചിക ബന്ധനങ്ങളിൽ നിന്നുള്ള മോചനം, പ്രകൃതിക്ഷോഭങ്ങളിൽ നിന്നുള്ള സംരക്ഷണം,തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് എല്ലാം ഇടവക മധ്യസ്ഥനായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നവരെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.കഠിനമായ തലവേദന ശ്ലീഹായുടെ മധ്യസ്ഥതയിൽ പ്രാർത്ഥിച്ച് മാറിയതായി വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഈ പള്ളിക്ക് രണ്ട് പ്രത്യേകതകളാണ് ഉള്ളത്.
1. വഴിയോരത്തമ്മ
2. വിശുദ്ധ അന്തോണിസിന്റെ തിരുസ്വരൂപവും,തിരുശേഷിപ്പും

വഴിയോരത്തമ്മ

പള്ളിക്ക് മുന്നിലായ്, ഗേറ്റ്ന് സമീപം സ്ഥിതി ചെയ്യുന്ന പരിശുദ്ധ അമ്മയുടെ അത്ഭുത തിരുസ്വരൂപം സമീപവാസികൾക്കും, യാത്രക്കാർക്കും കാവലാകുന്നു വഴിയൊരുത്തമ്മ എന്ന നാമം നൽകി ഏവരും അമ്മയെ വണങ്ങുന്നു.
അമ്മയോട് ചോദിക്കുന്ന പ്രത്യേക ആവശ്യങ്ങൾ അമ്മയുടെ മധ്യസ്ഥതയിൽ സഫലമാവുമെന്നും യാത്രകൾ ഫലമാണിയും എന്നതും ഏവരുടെയും വിശ്വാസവും, യാഥാർത്ഥ്യവും ആണ്. വഴിയൊരുത്തമ്മയുടെ തണലിൽ ചോദിക്കുന്നത് എന്തും മക്കൾക്ക് സാധിച്ചു നൽകപ്പെടുന്നു.

വിശുദ്ധ അന്തോണിസിന്റെ തിരുസ്വരൂപവും,തിരുശേഷിപ്പും

പള്ളിയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള വിശുദ്ധ അന്തോണിസിൻ്റെ തിരുസ്വരൂപം ഒരുപാട് അത്ഭുതങ്ങൾക്ക് കാരണമായി തീർന്നിട്ടുണ്ട്. കണ്ണീരോടും, വിശ്വാസത്തോടും വന്ന് വിശുദ്ധന്റെ മാധ്യസ്ഥം ചോദിച്ച ഏവർക്കും അസാധ്യ കാര്യങ്ങൾവരെ സാധ്യമായി തീർന്നിട്ടുണ്ട്. കാണാതായ വസ്തുക്കൾ കണ്ടെത്തി നൽകുന്നതിന് വിശുദ്ധന്റെ ഇടപെടൽ വളരെ വലുതാണ്. പൂമാല സമർപണവും ,കുട്ടികളെ വിശുദ്ധന് അടിമ ഇരുത്തുന്നതും, സൗഖ്യദായിക എണ്ണയും നടത്തി വരുന്നു. എല്ലാ ചൊവ്വാഴ്ചകളിലെ നൊവേനയ്ക്ക് ശേഷം നേർച്ച കഞ്ഞി നൽക്കുന്നു ഇത് പലപ്പോഴും പല രോഗങ്ങൾക്കും സൗഖ്യദായകമായ ഔഷധമായി മാറുന്നു. ഡിസംബർ മാസത്തിലെ ആദ്യ ചൊവ്വാഴ്ച വിശുദ്ധ അന്തോനേഷിന്റെ ഊട്ടുനേർച്ച തിരുനാളായി ആഘോഷിക്കുന്നു , ഊട്ട്തിരുനാൾ ദിവസം വിശുദ്ധന്റെ പേരിലുള്ള നേർച്ച പായസവും നൽകിവരുന്നു ഇതിനു മുന്നോടിയായി ഒൻമ്പത് ചെവ്വാഴ്ചകൾ ആഘോഷപൂർണ്ണമായ നവനാൾ ദിനങ്ങളായി കൊണ്ടാടുന്നു ഓരോ ആഴ്ചകളിലും വിവിധ നിയോഗങ്ങൾക്ക് പ്രാധാന്യം നൽകുന്നു.

ജൂലൈ മാസത്തിൽ വിശുദ്ധ യാക്കോബ് ശ്ലീഹായുടെയും ,ഓഗസ്റ്റ് 15 ന്ന് ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളും,വിശുദ്ധ അന്തോണീസിന്റെ ജന്മത്തിരുന്നാളും ആഘോഷിക്കുന്നു കൂടാതെ വിശുദ്ധ വാരത്തിൽ അട്ടപ്പാടി ചുരത്തിലൂടെയുള്ള കുരിശിൻറെ വഴിക്ക് നേതൃത്വം നൽകുന്നു ,തുടർന്ന് ദുഃഖ വെള്ളിയാഴ്ച മണ്ണാർക്കാട് നഗരത്തിലൂടെ കർത്താവിൻറെ പാസ്കൽ രൂപം വഹിച്ചുകൊണ്ട് വിലാപയാത്ര നടത്തുന്നു. പള്ളിയിൽ നിന്നും ആരംഭിക്കുന്ന യാത്ര മണ്ണാർക്കാട് ടൗൺ ചുറ്റി പള്ളിയിലേക്ക് തിരിച്ചെത്തുന്നു .

History

ഇന്ത്യയിലെ ഒരു സംസ്ഥനമായ കേരളത്തിന്റെ വടക്കൻ നഗരമായ പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് ദേശത്ത് ക്രൈസ്തവർക്ക് ആദ്യമായി ഒരു ആരാധനാലയം എന്നു പറയാനുണ്ടായിരുന്നത് സെൻറ് ജെയിംസ് ദേവാലയം ആണ്. ഒറ്റപ്പാലം, പെരിന്തൽമണ്ണ, മുണ്ടൂർ, അട്ടപ്പാടി, കാഞ്ഞിരപ്പുഴ. ഇരുമ്പകചോല തുടങ്ങിയ മലയോര മേഖലയിൽ എത്തിയ ആദ്യകാല കുടിയേറ്റ ക്രിസ്ത്യാനികളുടെ ആശ്രയമായിരുന്നു സെൻറ് ജെയിംസ് ദേവാലയം. മലകളാൽ ചുറ്റപ്പെട്ട്, മണ്ണും, ആറും, കാടും കൂടിച്ചേർന്ന് നിലകൊള്ളുന്ന മനോഹമായ ഒരു കൊച്ചു നാടണ് 'മണ്ണാർക്കാട്' സഹ്യപർവത നിരകളുടെ താഴ്വാരം, പ്രകൃതി കനിഞ്ഞു നൽകിയ ചരിത്രപ്രസിദ്ധമായ നെല്ലിപ്പുഴയുടെതീരത്ത് ചേർന്ന് സ്ഥിതി ചെയ്യുന്ന നൂറിലധികം വർഷം പഴക്കമുള്ള സെൻറ് ജെയിംസ് ദേവാലയത്തിന്റെ ചരിത്രം വാമൊഴിയായും,വരമൊഴിയായും തലമുറകളിലുടെ കൈമാറി വന്നതാണ്. 1899 ൽ കോയമ്പത്തൂർ രൂപതയിലെ മെത്രാനായ റൈറ്റ്.റവ അഗസ്റ്റിൻ ജോസഫ് ലൂയിസിൻ്റെ നിർദ്ദേശപ്രകാരം ചില വൈദികർ വന്നാണ് ഇവിടെ വിശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയത്. ആ കാലഘട്ടത്തിൽ ദേവാലയം എന്നറിയപ്പെട്ടത് ചെറിയ ഒരു വീട് മാത്രമായിരുന്നു. അന്ന് രായപ്പൻപിള്ള നഞ്ചത്തിൽ എന്ന ആളായിരുന്നു കപ്പിയാർ. പിൽക്കാലത്ത് 1923 ജൂൺ പന്ത്രണ്ടാം തീയതി പതിനൊന്നാം മാർപാപ്പ മംഗലാപുരം രൂപതയിൽ നിന്ന് മലബാർ മേഖലയും മൈസൂർ രൂപതയിൽ നിന്ന് വയനാട് പ്രദേശങ്ങളെയും വേർതിരിച്ച് കോഴിക്കോട് രൂപത സ്ഥാപിച്ചു.ഷോർണൂർ മുതൽ മംഗലാപുരം വരെ വ്യാപിച്ചു കിടക്കുന്ന കോഴിക്കോട് രൂപത, വിസ്തീർണത്തിൽ വലുതാണെങ്കിലും ജനസംഖ്യയിൽ ചെറുതാണ്. . 1924 ൽ റവ.ഫാദർ മയിലൂർ, ചെറിയൊരു ചാപ്പൽ ഇവിടെ നിർമ്മിച്ചു. ദേവാലയത്തിന് സ്ഥിരമായി ഒരു വൈദികനെ കോഴിക്കോട് രൂപത നൽകി. കരിപ്പാപറമ്പിൽ കുടുംബങ്ങളുടെ നേതൃത്വത്തിലായിരുന്നു ആദ്യം ഇടവകയുടെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ബഹുമാന്യനായ കരിപ്പാപറമ്പിൽ ജേക്കബ് തോമസ് ആണ് കുടിയേറ്റ കർഷകർക്കായി ഇവിടെ ഒരു ദേവാലയം പണിയുന്നതിനായി മുൻകൈയെടുത്തത് ഇന്നും കരിപ്പാപറമ്പിൽ കുടുംബത്തിന് ഈ മണ്ണിനോടും ദേവാലയത്തോടും ദേവാലയത്തിലെ വിശ്വാസ പ്രവർത്തനങ്ങളോടും വലിയ ആത്മബന്ധം ഉണ്ട്.. 1952 ൽ റവ.ഫാ.മാർസലിൻ ഡിസൂസ ദേവാലയത്തിന് പുതിയൊരു രൂപ ഭാവം വരുത്തി റവ.ഫാ.മാർസലിൻ ഡിസൂസ പണിത ദേവാലയം, വർഷങ്ങളോളം ജന ഹൃദയങ്ങളിൽ ഇടംപിടിച്ചു.തുടർന്നു വന്ന വർഷങ്ങളിൽ പാലക്കാട് കേന്ദ്രമായി സീറോ മലബാർ സഭയ്ക്ക് പുതിയ രൂപത വന്നതോടെ ഇടവകയിൽ നിന്നും പലഭാഗങ്ങളിലേക്കായി ദൈവജനം സ്വന്തം ഇടം തേടി മാറി . 2013 സെപ്റ്റംബർ 21ന് യുവവൈദികനായ, റവ.ഫാദർ സൈമൺ പീറ്റർ ഇടവകയുടെ നേതൃത്വം ഏറ്റെടുത്തപ്പോൾ ഈ ദേവാലയത്തിന് വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് കൊണ്ടുവരുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശപ്രകാരം പുതിയൊരു ലത്തീൻ കത്തോലിക്കാ രൂപത രൂപീകരിക്കാൻ തീരുമാനിച്ചു. അതിന്റെ ഫലമായി കോഴിക്കോട് രൂപതയും, കോയമ്പത്തൂർ രൂപതയും വിഭജിച്ച് പാലക്കാട് ജില്ലയിൽ 2013 ഡിസംബർ 28 ന് സുൽത്താൻപേട്ട് എന്ന പുതിയ രൂപതയായി. കോഴിക്കോട് രൂപതയിലെ അഞ്ചു ദേവാലയങ്ങളും കോയമ്പത്തൂർ രൂപതയിലെ 21 ദേവാലയങ്ങളും ചേർന്നാണ് സുൽത്താൻപേട്ട് രൂപത.1466 ചതുരശ്രകിലോമീറ്ററാണ് രൂപതയുടെ വിസ്തീർണ്ണം ആകെ അംഗങ്ങളുടെ എണ്ണം 48000 ആണ്. രൂപതയുടെ പ്രഥമ മെത്രാനായി നിയമിക്കപ്പെട്ടത് റൈറ്റ്. റവ .ഡോ. അന്തോണി സ്വാമി പീറ്റർ അബീർ ആണ്. ഈ രൂപതയുടെ കീഴിൽ 26 ഇടവക ആണ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി എന്നീ ഭാഗങ്ങളിൽ നിന്നും കുടിയേറിപ്പാർത്തവരാണ് ഇവിടത്തെ ആളുകൾ. ഭൂരിഭാഗവും കൃഷി ചെയ്താണ് ജീവിക്കുന്നത്. തമിഴ്, മലയാളം എന്നീ ഭാഷകൾ ആണ് സംസാരിക്കുന്നത്. കേരള കത്തോലിക്കാസഭയെ വളർത്തിയ വിശുദ്ധരായ കർമ്മലിത മിഷനറിമാരുടെ പാത പിന്തുടർന്ന് കേരളത്തിൽ സ്ഥാപിതമായ ആദ്യത്തെ ലത്തീൻ തദേശീയ സന്യാസ സഭയായ മഞ്ഞുമ്മൽ കർമ്മലീത്ത സഭയിലെ സന്യാസ വൈദികരുടെ ആദ്യ സന്ന്യാസ സമൂഹം 2016 ആഗസ്റ്റ് 21 ഞായറാഴ്ച സെൻറ് ജെയിംസ് ദേവാലയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും, ദേവാലയം ശുശ്രൂഷകൾ ആരംഭിക്കുകയും ചെയ്തു. 2017ൽ രൂപത മെത്രാൻ റൈറ്റ്. റവ .ഡോ. അന്തോണിസ്വാമി പീറ്റർ അബീർ സെൻറ് ജെയിംസ് ദേവാലയത്തെ വിശുദ്ധ അന്തോനേഷിന്റെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.

അത്ഭുതങ്ങളിൽ നിന്ന് ഒരു ആരംഭം

2013 ജൂൺ 21ന് ആണ് വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഈ ദേവാലയത്തിൽ സൈമൺ അച്ഛൻ എത്തിച്ചേരുന്നത് വരുമ്പോൾ തന്നെ പരിശുദ്ധ കന്യാമറിയം ത്തിന്റെയും, പിതാവിന്റെയും നൊവേനകൾ കുർബാനയ്ക്കു ശേഷം മുടക്കമി ല്ലാതെ നടന്നുകൊണ്ടിരിക്കുകയായിരുന്നു വിശുദ്ധ അന്തോണിസിന്റെ ഒരു നൊവേന ചൊവ്വാഴ്ചകൾ ആരംഭിക്കുന്നതിനെ കുറിച്ച് എന്നോട് സംസാരി ക്കുകയും ചെയ്തു അങ്ങനെ നൊവേന ആരംഭിക്കുകയും കുറച്ചു ആൾക്കാർ മാത്രം നൊവേനയിൽ പങ്കെടുത്ത് കൊണ്ടിരുന്നു ഇങ്ങനെ നടന്നു കൊണ്ടിരി ക്കുമ്പോൾ അച്ഛന് ഒരു ആഗ്രഹം കടന്നുവന്നു തിരുശേഷിപ്പിനുള്ള ആഗ്രഹം അച്ഛൻറെ പൗരോഹിത്യ സുഹൃത്തുക്കളുമായി അച്ഛൻറെ ആഗ്രഹത്തെ പങ്കുവെച്ചു അവസാനം കോഴിക്കോട് പിതാവ് വർഗീസ് ചക്കാലക്കൽ പിതാവിന്റെ അടുത്ത് അവതരിപ്പിച്ചപ്പോൾ ഈ ആഗ്രഹം അത്ര എളുപ്പമല്ലെന്ന് പിതാവ് അച്ഛനോട് ഓർമ്മപ്പെടുത്തി എങ്കിലും റോമിൽ ഉപരിപഠനം നടത്തുന്ന ഫാദർ ജെൻസൻ അച്ഛനോട് ഈ കാര്യം അവതരിപ്പിക്കാൻ പിതാവ് പറഞ്ഞു പ്രവാസി കാര്യാലയം സെക്രട്ടറിയായ നമ്മുടെ മുൻ മെത്രാൻ ജോസഫ് കളത്തിപ്പറമ്പിൽ പിതാവിനോട് ചോദിച്ചപ്പോൾ ചിലപ്പോൾ നടന്നേക്കും എന്ന് മറുപടി മാത്രമല്ല അച്ഛൻ ഇതിനുവേണ്ടി അഞ്ചുവർഷം മുമ്പ് ഒരു ശ്രമം നടത്തിയതാണെന്നും കിട്ടാൻ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു തിരുശേഷിപ്പിനെ കുറിച്ച് ഇനി സ്വപ്നം കാണേണ്ട എന്ന് അച്ഛന് മനസ്സിലായി പിന്നെ ഒരു സ്വപ്നങ്ങളും ഇല്ലാതെ ശാന്തമായി അച്ഛൻ ഉറങ്ങി തുടങ്ങി രണ്ട് ആഴ്ചയ്ക്കുശേഷം ഒരു രാത്രിയിൽ ഗാഢനിദ്രയിൽ ഒരു ഫോൺകോൾ അതും ഇറ്റലിയിൽ നിന്ന് മറുവശത്ത് ഫാദർ ജെൻസൻ സൈമൺ അച്ചാ, ഒരു അത്ഭുതം നടന്നിരിക്കുന്നു നമുക്ക് തിരുശേഷിപ്പ് കിട്ടി ഇത്രയും കാലം ഞാൻ റോമിൽ ഉണ്ടായിട്ടും ഇതുവരെ ഞാൻ പാദുവായിൽ പോയിട്ടില്ല പക്ഷേ സൈമൺ അച്ഛൻ തിരുശേഷിപ്പ് ചോദിച്ചതിന് ശേഷം ഒരു ദിവസം ആദ്യമായി അവിടുത്തെ വികാരിയച്ചൻ എന്നെ പാദുവായിൽ ദിവ്യബലി അർപ്പിക്കാനും, സുവിശേഷ പ്രസംഗം പറയാനും ക്ഷണിച്ചു അവിടെവെച്ച് വിശുദ്ധ അന്തോണീസ് ഇന്ത്യയിൽ ചെയ്യുന്ന അത്ഭുതങ്ങളെക്കുറിച്ച് ഞാൻ ശക്തമായി പ്രസംഗിച്ചു. പ്രസംഗം കേട്ടിരുന്ന ഒരു വിശ്വാസി വളരെയധികം സ്നേഹത്തോടെ ദിവ്യബലിക്ക് ശേഷം എന്നെ വിളിച്ചു കൊണ്ടുപോയി അദ്ദേഹം കാലങ്ങളായി സൂക്ഷിക്കുന്ന ഒരു വിലയേറിയ അമൂല്യനിധി എനിക്ക് സമ്മാനമായി തന്നു. അത് മറ്റൊന്നുമായിരുന്നില്ല അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോണിസിൻ്റെ തിരുശേഷിപ്പ് ഇത് അച്ഛനുള്ളതാണ്, ഇത് സൈമൺ പീറ്റർ അച്ചന് വേണ്ടി വിശുദ്ധ അന്തോണീസ് നൽകുന്നതാണ് അതിനാൽ ഇത് അച്ഛൻറെ ദേവാലയത്തിലേക്ക് ഞാൻ പ്രതിഷ്ഠിക്കായി അയക്കുന്നു . അഭിവന്ദ്യ പിതാവിൽ നിന്നും ഈ ഇടവകയിൽ ജനങ്ങളും ഏറ്റുവാങ്ങുന്ന അനുഗ്രഹീത നിമിഷത്തെ ധന്യമാക്കാൻ നമ്മോടൊപ്പം ഫാദർ ജംഗ്ഷൻ എത്തില്ല അദ്ദേഹത്തിന് പഠനം തുടരേണ്ടിയിരിക്കുന്നു. വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഈ ദേവാലയത്തിൽ വിശുദ്ധ അന്തോണിയുടെ തിരുശേഷിപ്പ് ആയിരങ്ങൾക്ക് വണക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും ഉള്ള തീർത്ഥാടന കേന്ദ്രമായി മാറും എന്നുള്ളതിന്റെ അടയാളമാണ്. വിശുദ്ധ അത്ഭുതം ലഭിക്കുമ്പോഴും, ഉണ്ടായിരുന്ന വിലപ്പെട്ട പലതും നഷ്ടപ്പെടുമ്പോഴും, ജീവിതത്തിൽ ഉറച്ചുനിൽക്കുക ,വിശ്വാസത്തിൽ ഉറച്ചുനിൽക്കുക.

Parish Substations

Mount Carmel Church

Mount Carmel Church

Irumbakachola Road, Irumbakachola, Pottassery, Kerala 678591

Amalabika Church

Amalambika Church

Kulakkatukkurssi, Sreekrishnapuram, Kulakkattukurssi, Kerala 678633

StJoseph Church

St. Joseph Church

Thenkara, Mannarkkad Kerala 678582